പ്രവേശനപരീക്ഷാ കേന്ദ്രങ്ങളില്‍ ലാത്തിച്ചാര്‍ജ്
കൊച്ചി: സ്വകാര്യ എഞ്ചിനീയറിംഗ് കോളജുകളിലേക്കുള്ള പ്രവേശനപരീക്ഷ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് പലയിടങ്ങളിലും സംഘര്‍ഷാവസ്ഥയുണ്ടാക്കി. കൊച്ചിയിലും കോഴിക്കോടും പയ്യന്നൂരും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സംസ്ഥാനത്തെ 28 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലാണ് ജൂണ്‍ 26 ഞായറാഴ്ച പരീക്ഷ നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെ പരീക്ഷ തടയാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പ്രവേശനപരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വിദ്യാര്‍ഥി സംഘടനകള്‍ ഉപരോധം ഏര്‍പ്പെടുത്തി. കൊച്ചിയിലെ പൂക്കാട്ടുപടി കെഇഎംഎ കോളജിലും മലപ്പുറം പട്ടിക്കാട് എംഇഎ കോളജിലും കോഴിക്കോട് കുറ്റിക്കാട്ടൂര്‍ എഞ്ചിനീയറിംഗ് കോളജിലും പയ്യന്നൂര്‍ എസ്എന്‍ജി കോളജിലും പരീക്ഷ തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജുണ്ടായി.
സംഘര്‍ഷത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എസ്എന്‍ജി കോളജില്‍ പ്രവേശനപരീക്ഷ മാറ്റിവച്ചു. മലപ്പുറം പട്ടിക്കാട് എഞ്ചിനീയറിംഗ് കോളജിലുണ്ടായ ലാത്തിച്ചാര്‍ജില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കു പരിക്കേറ്റു. കൊച്ചി പൂക്കാട്ടുപടി കോളജില്‍ പരീക്ഷ തടയാന്‍ ശ്രമിച്ചതിന് അറസ്റിലായവരെ കൊണ്ടുപോകാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചില്ല. ഇവിടെ നടന്ന ലാത്തിച്ചാര്‍ജിലും വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
തിരുവനന്തപുരം പാലിയോട് മേരിമാതാ കോളജില്‍ പ്രവേശനപരീക്ഷ തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തുനീക്കി. തിരുവനന്തപുരം നന്ദാവനത്ത് മുസ്ലിം അസോസിയേഷന്‍ ഹാളില്‍ പ്രവേശനപരീക്ഷ തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കോഴിക്കോട് മണാശേരി കെഎംടിസി കോളജിലും അറസ്റുണ്ടായി. ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളജില്‍ പരീക്ഷ തടയാനുള്ള ശ്രമം സംഘര്‍ഷമുണ്ടാക്കി.












Click it and Unblock the Notifications