ശബരിമല വികസനം: ജൂലൈ നാലിന് ചര്‍ച്ച
ദില്ലി: ശബരിമല വികസനത്തിനായുള്ള ചര്‍ച്ച ജൂലായ് നാലിന് തിരുവനന്തപുരത്ത് വച്ച് നടക്കും. ശബരിമലയുടെ വികസനത്തിന് ആവശ്യമായ വനഭൂമി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ പ്രിന്‍ിസിപ്പല്‍ സെക്രട്ടറി ടി. കെ. എ. നായരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുന്നത്.
യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. വനഭൂമി വിട്ടുകൊടുക്കൂന്നത് സംബന്ധിച്ച് കേന്ദ്രം മുന്നോട്ടുവച്ച നിബന്ധനകളിലുള്ള ആശങ്കകള്‍ പരിഹരിക്കാനായി ജൂണ്‍ 25 ശനിയാഴ്ച ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരുവനന്തപുരത്ത് ജൂലൈ നാലിന് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications