സ്കൂളുകളില്‍ ഫാഷന്‍ ഷോയും സിനിമാറ്റിക് ഡാന്‍സും നിരോധിച്ചു
തിരുവനന്തപും: സംസ്ഥാനത്തെ സര്‍ക്കാര്‍-സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫാഷന്‍ ഷോയും സിനിമാറ്റിക് ഡാന്‍സും ക്യാമറയുള്ള മൊബൈല്‍ ഫോണുകളും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്കൂളുകളിലും ഹയര്‍ സെക്കന്ററി തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. അധ്യാപകര്‍ ക്ലാസുകളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതും നിരോധിച്ചു.
അതേ സമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങലില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടില്ല. എന്നാല്‍ ക്ലാസ് റൂമുകളിലും കാമ്പസുകളിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഒഫ് ചെയ്തിരിക്കണം. നിരോധനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് തലവന്‍മാര്‍ക്ക് അധികാരമുണ്ടായിരിക്കും.
ബന്ധപ്പെട്ട എത്തിക്സ് കമ്മിറ്റികളുടെ അനുവദത്തോടെ പരമ്പരാഗത കലാ പരിപാടികള്‍ സ്കൂളുകളില്‍ നടത്താമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications