അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കരുത്
ചേര്‍ത്തല: പുതുതായി അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം പിന്‍വലിക്കണമെന്ന് ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ട്രസ്റ് ഡയറക്ടര്‍ബോര്‍ഡ് യോഗം ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അംഗീകാരം ഇല്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം ചില സമുദായങ്ങള്‍ക്ക് അനര്‍ഹമായ നേട്ടങ്ങള്‍ നല്‍കാനാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
മലബാര്‍ മേഖലയില്‍ എസ്.എന്‍.ഡി.പി.ക്ക് അര്‍ഹമായ സ്കൂളുകള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. വിദ്യാഭ്യാസ മന്ത്രി ഒരു സമുദായത്തിന്റേയോ ഒരു മേഖലയുടേയോ മാത്രംമന്ത്രി ആകരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications