Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസ് സ്വന്തമായി ഹോട്ടല്‍ തുടങ്ങി

ബാംഗ്ലൂര്‍: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ ഇന്‍ഫോസിസ് ടെക്നോളജീസ് ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയിലെ കാമ്പസില്‍ ഹോട്ടല്‍ തുടങ്ങി. തങ്ങളുടെ ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കും താമസിക്കാന്‍ വേണ്ടിയാണ് ഹോട്ടല്‍ സ്ഥാപിച്ചത്.

ബാഗ്ലൂര്‍ നഗരത്തിലെ ഹോട്ടലുകളിലെ ഉയര്‍ന്ന വാടക നിരക്കും കടുത്ത ട്രാഫിക് പ്രശ്നങ്ങളുമാണ് സ്വന്തമായി ഹോട്ടല്‍ തുടങ്ങാന്‍ ഇന്‍ഫോസിസ് അധികൃതരെ പ്രേരിപ്പിച്ചത്.

ഇലക്ട്രോണിക് സിറ്റിയിലെ ഇന്‍ഫോസിസ് കാമ്പസില്‍ ലി ടെറസ് എന്ന പേരില്‍ നിര്‍മിച്ചിരിക്കുന്ന ഹോട്ടലിന് സദൃശമായ സമുച്ചയത്തില്‍ 500 മുറികളുണ്ട്. ഫോര്‍ സ്റാര്‍ ഹോട്ടലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. നാല് നിലയിലുള്ള ഈ സമുച്ചയം നിര്‍മിക്കാന്‍ 40 കോടി രൂപയാണ് ചെലവ്.

ഹോട്ടല്‍ ലീലാ പാലസിലെ മുന്‍ എഫ് ആന്റ് ബി തലവന്‍ ജീന്‍ മൈക്കേല്‍ ജെയ്സറന്റ് ഇവിടെ ഒരു ഫ്രഞ്ച് ഹോട്ടല്‍ തുടങ്ങുമെന്ന് ഇന്‍ഫോസിസ് അധികൃതര്‍ അറിയിച്ചു.

യോഗങ്ങള്‍ക്കായി കാമ്പസ് സന്ദര്‍ശിക്കുമ്പോള്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ലി ടെറസിലായിരിക്കും താമസസൗകര്യം ഒരുക്കുന്നത്. സമ്മേളനങ്ങളില്‍ പങ്കെടുക്കാനായെത്തുന്നവര്‍ക്കും പുറത്തുനിന്നുള്ള ജീവനക്കാര്‍ക്കും ഇവിടെ മുറികള്‍ നല്‍കും. ഇപ്പോള്‍ ലി ടെറസില്‍ 130 ഓളം അതിഥികള്‍ താമസിക്കുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേതു പോലെ സൂട്ടുകളും മറ്റ് സൗകര്യങ്ങളും ഇവിടെയുണ്ട്.

ബാംഗ്ലൂരിലെ ഹോട്ടലുകളില്‍ മുറി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉയര്‍ന്ന വാടകനിരക്കും സ്വന്തമായി ഹോട്ടല്‍ സമുച്ചയം സ്ഥാപിക്കുന്നതിന് പ്രേരണയായെന്ന് ഇന്‍ഫോസിസ് അധികൃതര്‍ വ്യക്തമാക്കി. ട്രാഫിക് കുരുക്ക് മൂലം നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും ഇലക്ട്രോണിക് സിറ്റിയിലെ കാമ്പസിലേക്ക് വരുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും കാമ്പസിന് സമീപം തന്നെ താമസിക്കാന്‍ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും സൗകര്യമൊരുക്കുന്നതിനും കാമ്പസില്‍ തന്നെ ഹോട്ടല്‍ പണിയുകയായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+