Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഹരി സൂചികയില്‍ റെക്കോഡ് കുതിച്ചുചാട്ടം

മുംബൈ: ഓഹരി വിപണിയില്‍ വീണ്ടും റെക്കോഡ് കുതിച്ചുചാട്ടം. ചരിത്രത്തിലാദ്യമായി ജൂണ്‍ 27 തിങ്കളാഴ്ച ഓഹരി സൂചിക 7200 കടന്നു.

റെക്കോഡ് കുതിച്ചുചാട്ടത്തിന് കഴിഞ്ഞയാഴ്ച സാക്ഷ്യം വഹിച്ച ഓഹരി വിപണിയില്‍ തിങ്കളാഴ്ച മറ്റൊരു റെക്കോഡ് മുന്നേറ്റമാണുണ്ടായത്. തിങ്കളാഴ്ചത്തെ ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ 60.10 പോയിന്റിന്റെ നേട്ടവുമായി ഓഹരി സൂചിക 7208.12ലെത്തുന്നതാണ് കണ്ടത്.

റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ക്ക് ഡിമാന്റേറിയതാണ് പുതിയ കുതിച്ചുചാട്ടത്തിന് കാരണമായത്. റിലയന്‍സ് കാപ്പിറ്റലിന്റെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 341.55 രൂപയില്‍ ക്ലോസ് ചെയ്തിരുന്ന റിലയന്‍സ് കാപ്പിറ്റലിന്റെ ഓഹരി വില 384 രൂപയായാണ് ഉയര്‍ന്നത്. റിലയന്‍സ് എനര്‍ജിയുടെ ഓഹരി വില 644.30ല്‍ നിന്നും 663.80 ആയി ഉയര്‍ന്നു.

ഐടിസി, ഒഎന്‍ജിസി, ടാറ്റ പവര്‍, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, സത്യം കമ്പ്യൂട്ടേഴ്സ്, വിപ്രോ എന്നീ കമ്പനികളുടെ ഓഹരി വിലയും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+