പൊതുമിനിമം പരിപാടിയില്‍ ഉറച്ചുനില്‍ക്കണം: ഡിഎംകെ
ദില്ലി: ലാഭത്തില്‍ നടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായി രംഗത്തു വന്നിരിക്കുന്ന ഇടതുപാര്‍ട്ടികള്‍ക്ക് യുപിഎ സഖ്യകക്ഷിയായ ഡിഎംകെയുടെ പിന്തുണ. പൊതുമിനിമം പരിപാടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
പൊതുമേഖലാസ്ഥാപമായ ഭെല്ലിന്റെ 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കത്തെ പൊതുമിനിമം പരിപാടിയുടെ ആദ്യത്തെ ഗൗരവമേറിയ ലംഘംന എന്ന് വിശേഷിപ്പിച്ച ഇടതുപാര്‍ട്ടികള്‍ യുപിഎ-ഇടതു ഏകോപന സമിതി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കരുണാനിധി തന്റെ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കി സോണിയക്ക് കത്തയച്ചത്.
പൊതുമിനിമം പരിപാടി നടപ്പിലാക്കുന്ന കാര്യത്തില്‍ ഇടതുപാര്‍ട്ടികളുമായി യുപിഎ സര്‍ക്കാരിന് ഭിന്നതയുണ്ടാവാന്‍ പാടില്ലെന്ന് കരുണാനിധി വ്യക്തമാക്കി.
സോണിയക്കയച്ച കത്തിന്റെ കോപ്പികള്‍ ഇടതുനേതാക്കള്‍ക്കും കരുണാനിധി ഫാക്സ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications