വിഭജനം: ദേശീയ സംവാദം വേണമെന്ന് നിതീഷ്
ധന്‍ബാദ്: രാജ്യത്തിന്റെ വിഭജനത്തിന് യഥാര്‍ഥത്തില്‍ ആരായിരുന്നു ഉത്തരവാദികളെന്നത് സംബന്ധിച്ച് ഒരു ദേശീയ സംവാദം വേണമെന്ന് ജനതാദള്‍ (യു) നേതാവ് നിതീഷ്കുമാര്‍ പറഞ്ഞു.
വിഭജനത്തിന്റെ യഥാര്‍ഥകാരണമെന്തെന്ന് ജനങ്ങള്‍ക്കറിയാന്‍ ദേശീയ സംവാദം സഹായിക്കും. വിഭജനത്തിന് കാരണക്കാരനായി മുഹമ്മദാലി ജിന്നയെ മാത്രം കുറ്റപ്പെടുത്തുന്നത് അനീതിയാണ്. മഹാത്മാഗാന്ധിയും അതിര്‍ത്തിഗാന്ധി ഖാന്‍ അബ്ദുള്‍ ഗഫൂര്‍ ഖാനും ഒഴികെയുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കളും വിഭജനത്തെ അനുകൂലിച്ചിരുന്നു- നിതീഷ്കുമാര്‍ പറഞ്ഞു.
വിഭജനം സംബന്ധിച്ച് ദേശീയ സംവാദം വേണെമന്ന് കഴിഞ്ഞ മാസം എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസും ആവശ്യപ്പെട്ടിരുന്നു. മതേരത രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്ന ജിന്നയെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിനീക്കിയത് ജവഹര്‍ലാല്‍ നെഹ്റുവായിരുന്നുവെന്നും ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞിരുന്നു.












Click it and Unblock the Notifications