Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ച ചെയ്യാമെന്ന് കാരാട്ടിന് പ്രധാനമന്ത്രി ഉറപ്പുനല്‍കി

ദില്ലി: ഏകോപനസമിതി യോഗത്തില്‍ നിന്നു വിട്ടു നില്‍ക്കാനുള്ള ഇടതുപാര്‍ട്ടികളുടെ തീരുമാനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ഫോണ്‍ സംഭാഷണം നടത്തി. ഷിംല സന്ദര്‍നത്തിനു ശേഷം യുപിഎ അധ്യക്ഷ സോണിയാഗാന്ധി മടങ്ങി വന്നാലുടന്‍ ഇടതുകക്ഷികള്‍ ഉയര്‍ത്തിയിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് സിംഗ് കാരാട്ടിന് ഉറപ്പുനല്‍കിയതായി അറിയുന്നു.

പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടതുപാര്‍ട്ടികള്‍ സോണിയാഗാന്ധിക്ക് അയച്ച കത്തിന്റെ കോപ്പി പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട്. പൊതുമിനിമം പരിപാടിയുടെ ഗുരുതരമായ ലംഘനമാണ് ഭെല്‍ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനമെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. 51 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കുമെന്ന പ്രസ്താവന ബാക്കിയുള്ള 49 ശതമാനം ഓഹരികളും വില്‍ക്കാനുള്ള തീരുമാനത്തെയാണ് കാണിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ജൂണ്‍ 28ന് പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഇടതുനീക്കവും കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+