ഗോവ: ബിജെപി എംഎല്‍എമാരുടെ ഹര്‍ജി തള്ളി
ദില്ലി: തങ്ങളെ അയോഗ്യരാക്കിയ മുംബൈ ഹൈക്കോടതി വിധി സ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഗോവ നിയമസഭയിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ബിജെപി എംഎല്‍എമാരായ ദയാനന്ദ് മാന്‍ഡ്രേക്കര്‍, രാജേന്ദ്ര വി. ആര്‍ലേക്കര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
2002ല്‍ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയികളായ ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന എന്‍സിപിക്കാരായ ചന്ദ്രകാന്ത് ഉത്തം ചോണ്ഡാകര്‍, ജോസ് ഫിലപ്പിസ് ഡോമിനോ ഡിസൂസ എന്നിവരുടെ ഹര്‍ജിയിന്മേല്‍ ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കി മുംബൈ ഹൈക്കോടതിയുടെ പനാജി ബഞ്ച് നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇവരെ അയോഗ്യരാക്കിയ ഹൈക്കോടതി വിധി സ്റേ ചെയ്യണമെന്ന് ബിജെപി എംഎല്‍എമാര്‍ക്കു വേണ്ടി ഹാജരായ വക്കീല്‍ വാദിച്ചെങ്കിലും അതനുവദിക്കാനാവില്ലെന്നും എംഎല്‍എമാരായി ഇവര്‍ക്കു തുടരാനാകില്ലെന്നും സുപ്രീംകോടതി വിധി പ്രസ്താവിക്കുകകയായിരുന്നു.
ഇതോടെ 34 അംഗ ഗോവ നിയസഭയിലെ ബിജെപി എംഎല്‍എമാരുടെ എണ്ണം 14 ആയി. ഭരണകക്ഷിയായ കോണ്‍ഗ്രസിന് 17 എംഎല്‍എമാരുണ്ട്.












Click it and Unblock the Notifications