വിഎച്ച്പി യോഗം അദ്വാനിയുടെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യും
അമൃത്സര്‍: അമൃത്സറില്‍ ജൂണ്‍ 27 തിങ്കളാഴ്ച ചേരുന്ന വിഎച്ച്പി നിര്‍വാഹക സമിതി യോഗം മുഹമ്മദാലി ജിന്നയെക്കുറിച്ചുള്ള ബിജെപി നേതാവ് അദ്വാനിയുടെ പ്രസ്താനയെക്കുറിച്ചു ചര്‍ച്ച ചെയ്യും.
യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം അദ്വാനിയുടെ പ്രസ്താവനയായിരിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിഎച്ച്പി വെസ്പ്രസിഡന്റ് ഗിരിരാജ് കിഷോര്‍ സൂചന നല്‍കി. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി പുതിയൊരു നിലപാടെടുക്കുന്ന കാര്യത്തെപ്പറ്റിയും മതരിവര്‍ത്തനത്തെപ്പറ്റിയും ചര്‍ച്ച ചെയ്യുമെന്നും ഗിരിരാജ് കിഷോര്‍ പറഞ്ഞു.
ജിന്ന പ്രസ്താവനയുടെ പേരില്‍ അദ്വാനിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തെ ആഞ്ഞടിച്ച വിഎച്ച്പി നിര്‍വാഹക സമിതി യോഗത്തിലും ബിജെപി പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications