ബാംഗ്ലൂരില്‍ വോള്‍വോ സിറ്റി ബസ്സുകളും
ബാംഗ്ലൂര്‍: ഇന്ത്യയിലാദ്യമായി സിറ്റി ബസ് സര്‍വീസിനായി വോള്‍വോയുടെ ബസ്സുകള്‍ ഉപയോഗിക്കുന്നു. വോള്‍വോയുടെ 25 സിറ്റി ബസ്സുകള്‍ക്കാണ് ബാംഗ്ലൂര്‍ മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട കോര്‍പ്പറേഷന്‍ (ബിഎംടിസി) ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
2005 അവസാനത്തോടെയും 2006 ആദ്യത്തോടെയും ബസ്സുകള്‍ ബിഎംടിസിക്ക് നല്‍കും. ഇതോടെ ഇന്ത്യയിലെ സിറ്റി ബസ് വിപണിയില്‍ വോള്‍വോ പ്രവേശിക്കുകയാണ്.
വോള്‍വോ ബി7ആര്‍എല്‍ഇ ചേസിസ് ബാംഗ്ലൂരിലെ വോള്‍വോയുടെ ഫാക്ടറിയില്‍ അസംബ്ള്‍ ചെയ്യും. യൂറോപ്പില്‍ ഉപയോഗിക്കുന്ന വോള്‍വോ 8700ന് സമാനമായാണ് ഇന്റെ ബോഡി രൂപപ്പെടുത്തിയിരിക്കുന്നത്.
വോള്‍വോയുടെ ഇന്റര്‍സിറ്റി കോച്ചുകള്‍ ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications