ഗള്‍ഫിലേക്ക് സ്വകാര്യ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണം: ഹസ്സന്‍
തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേക്ക് സ്വകാര്യ വിമാനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി കൊടുക്കണമെന്ന് നോര്‍ക്ക ചെയര്‍മാന്‍ എം. എം. ഹസ്സന്‍ ആവശ്യപ്പെട്ടു.
എയര്‍ ഇന്ത്യക്ക് ഗള്‍ഫ് മേഖലയിലുള്ള കുത്തക അവസാനിപ്പിക്കണം. യൂറോപ്പിലേക്കും മറ്റിടത്തേക്കും സ്വതന്ത്ര വ്യോമയാന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. എന്നാല്‍ ഗള്‍ഫിലേക്ക് മാത്രം ഇതില്ല.
ഗള്‍ഫ് വ്യോമയാന മേഖലയില്‍ മത്സരം ശക്തമാക്കണം. ഇത് എയര്‍ ഇന്ത്യയുടെ ഗുണനിലവാരം കൂട്ടും. വിമാന നിരക്ക് കുറയാനും സഹായിക്കും. അല്ലാതെ ഗള്‍ഫിലേക്കുള്ള കുത്തക എയര്‍ ഇന്ത്യക്ക് നല്‍കി മലയാളികളെ ഇനിയെങ്കിലും വിഷമിപ്പിക്കരുത്. സാങ്കേതിക വിഭാഗം മെച്ചപ്പെടുത്താനും എയര്‍ ഇന്ത്യ ശ്രമിക്കണം. ചെലവു കുറഞ്ഞ വിമാനങ്ങള്‍ കൂടുതല്‍ സര്‍വീസ് നടത്തുകയും വേണം.
വിദേശത്തുള്ളവര്‍ ഗള്‍ഫില്‍ മാത്രം സ്വതന്ത്ര വ്യോമയാന നയം ഇല്ലാത്തതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരം മുട്ടാറുണ്ടെന്നും ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications