കേരളത്തില്‍ കോണ്‍ഗ്രസില്ല: എ.കെ ആന്റണി
ഷഅടൂര്‍: കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്ലെന്നു പകരം കുറേ ഗ്രൂപ്പുകള്‍ മാത്രമേയുള്ളൂവെന്നും എ.കെ ആന്റണി. അടൂരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപഠനക്യാമ്പിന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സാങ്കേതികമായി കെപിസിസിയും ഡിസിസികളും ഉണ്ടെന്നു മാത്രമേയുളളൂ. തിരഞ്ഞെടുപ്പ് പരാജയത്തേക്കാള്‍ ഗൗരവമായി കാണേണ്ടത് ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ കോണ്‍ഗ്രസിനു പറ്റിയ അപചയത്തെയാണ്. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതും പാര്‍ട്ടി സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നതുമെല്ലാം ഗ്രൂപ്പുകളാണ്. ഈ പ്രവണത തന്നെയാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിലും കണ്ടുവരുന്നത്.
കോണ്‍ഗ്രസില്‍ ഒരു തിരുത്തല്‍ ശക്തി വേണമെന്നു തോന്നിയതു കൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് രൂപം കൊണ്ടത്. സര്‍ക്കാരിന്റെയും നേതാക്കളുടെയും പ്രവര്‍ത്തനങ്ങളില്‍ പാളിച്ച കണ്ടാല്‍ അതിനെ ആരുടെയും അനുവാദമില്ലാതെ തന്നെ എതിര്‍ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറാകണം. അനീതിക്കെതിരെയുള്ള പ്രതിഷേധം പൊട്ടിത്തെറിയുടെ രൂപത്തില്‍ പ്രകടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനാവണമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications