കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിവില്‍ സപ്ലെസ് കോര്‍പ്പറേഷന് ലാഭം: അടൂര്‍ പ്രകാശ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 13. 88 കോടി രൂപ പ്രവര്‍ത്തന ലാഭമുണ്ടാക്കിയെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കോര്‍പ്പറേഷന്റെ ലാഭം കുറയുന്നുവെന്ന് ആക്ഷേപം ഉന്നയിക്കുന്നവര്‍ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേഷനെ ലാഭത്തിലേക്ക് നയിക്കാനാവാത്ത പലരുമാണ് ഈ ഈ ആരോപണത്തിനു പിന്നില്‍. 1974ല്‍ കോര്‍പ്പറേഷന്‍ രൂപീകരിച്ച ശേഷം 87-88ല്‍ മാത്രമാണിതിനു മുന്‍പ് കോര്‍പ്പറേഷന്‍ ലാഭത്തിലായിരുന്നത്. വിവിധ സ്റോറുകള്‍ സാധാനങ്ങള്‍ വാങ്ങി വില്‍ക്കുന്ന സമ്പ്രദായം മാറ്റി ഏക ജാലക വാങ്ങല്‍ ഏര്‍പ്പെടുത്തിയത് ലാഭം കൂട്ടാന്‍ വഴിവച്ചു. ആറു മാസമായി കോര്‍പ്പറേഷന്‍ ലാഭത്തിലാണ് പ്രവത്തിക്കുന്നത്.

മുന്‍ കാലങ്ങളില്‍ കോര്‍പ്പറേഷന് കട ബാധ്യത തീര്‍ക്കാനും മറ്റുമായി സര്‍ക്കാരില്‍ നിന്ന് സബ്സിഡി ലഭിക്കുമായിരുന്നു. ഇക്കൊല്ലം അതും വാങ്ങിയിട്ടില്ല. എന്നിട്ടും ലാഭത്തില്‍ പോകുന്നു.

സംസ്ഥാനത്ത് നെല്ല് സംഭരണം കാര്യക്ഷമമായി നടക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നെല്ല് വാങ്ങി സര്‍ക്കാരിന് കൂടുതല്‍ വിലയ്ക്ക് നല്‍കാന്‍ ശ്രമിക്കുന്ന ലോബിയാണ് സംഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

കോര്‍പ്പറേഷനിലെ അഴിമതി ആരോപണങ്ങളെ പറ്റി ഹൈക്കോടതി ചില ഇടപെടല്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ ഉടന്‍ സിബിഐ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X