കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനം

  • By Staff
Google Oneindia Malayalam News

മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ സംസാര ശ്രവണശാസ്ത്ര വിഭാഗം ഉദ്ഘാടനം ചെയ്യാനെത്തിയ ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. പ്രകടനത്തിനിടയിലുണ്ടായ ഉന്തിലും തള്ളിലും മൂന്നുപേര്‍ക്ക് പരിക്കേറ്റു.

മാനന്തവാടിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്നതിന് ആരോഗ്യമന്ത്രി തടസം നില്‍ക്കുന്നുവെന്നാരോപിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിക്കെതിരെ മുദ്രാവാക്യം വിളി തുടങ്ങിയത്. ചടങ്ങു നടക്കുമ്പോള്‍ സദസില്‍ ഇരിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ മന്ത്രി പ്രസംഗിക്കാനെഴുന്നേറ്റതോടെ മന്ത്രിക്കെതിരെ മുദ്രാവാക്യമുയര്‍ത്തി പൊലീസിന്റെ സുരക്ഷാവലയം ഭേദിച്ച് മുന്നോട്ടുകടക്കാന്‍ ശ്രമിച്ചു. ഇവരെ തടയാന്‍ പൊലീസ് ശ്രമിച്ചതോടെയാണ് ഉന്തിലും തള്ളിലും പെട്ട് സിപിഎം ഏരിയാ സെക്രട്ടറിയടക്കമുളളവര്‍ക്ക് പരിക്കേറ്റത്.

സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X