കെപിസിസി ഭാരവാഹികളെ തിങ്കളാഴ്ച നിശ്ചയിക്കും
ദില്ലി: കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ജൂണ്‍ 27 തിങ്കളാഴ്ച പുനരാരംഭിക്കും. തിങ്കളാഴ്ച തന്നെ ഭാരവാഹി പട്ടികക്ക് അന്തിമരൂപം നല്‍കിയേക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച രാത്രി ദില്ലിയിലെത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തിങ്കളാഴ്ച ചര്‍ച്ച നടത്തി ഭാരവാഹി പട്ടിക തയ്യാറാക്കും. തിങ്കളാഴ്ച തന്നെ അത് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് കൈമാറും.
ഹിമാചല്‍പ്രദേശ് പര്യടനം നടത്തിവരുന്ന സോണിയാഗാന്ധി പട്ടികക്ക് അംഗീകാരം നല്‍കുന്നതോടെ ഭാരവാഹികളെ പ്രഖ്യാപിക്കും. നേരത്തെ എ. കെ. ആന്റണി, യുഡിഎഫ് കണ്‍വീനര്‍ പി. പി. തങ്കച്ചന്‍, വയലാര്‍ രവി, കെപിസിസി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള എന്നിവരുള്‍പ്പെട്ട ആദ്യവട്ടചര്‍ച്ചയില്‍ ഭാരവാഹികളെ സംബന്ധിച്ച് ധാരണയായിരുന്നു.












Click it and Unblock the Notifications