വിദ്യാര്‍ഥി സമരം ചിലയിടങ്ങളില്‍ അക്രമാസക്തമായി
തിരുവനന്തപുരം: ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പഠിപ്പുമുടക്കില്‍ സംസ്ഥാനത്തെ സ്കൂള്‍, കോളജുകളിലെ അദ്ധ്യയനം സ്തംഭിച്ചു.
സംസ്ഥാനത്തെ പല സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ അധ്യയനം നടന്നില്ല.
പത്തനംതിട്ടയില്‍ പൊലിസും പ്രതിഷേധപ്രകടനം നടത്തുന്നവരുമായി ഏറ്റുമുട്ടി. ഇതെത്തുടര്‍ന്ന് പ്രകടനക്കാര്‍ ടൗണിലെ ഒരു സര്‍ക്കാര്‍ ഓഫീസിനു നേരെ കല്ലേറു നടത്തി.
തലസ്ഥാനത്തും മറ്റു ജില്ലാകേന്ദ്രങ്ങളിലും പ്രകടനക്കാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തി.
സുപ്രീംകോടതി വിധിക്കെതിരായി സ്വകാര്യമാനേജ്മെന്റ് കോളജുകള്‍ നടത്തുന്ന പ്രവേശനപരീക്ഷ തടയാനെത്തിയവരെ പൊലീസ് ലാത്തിച്ചാര്‍ജു ചെയ്തതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്ഐ ജൂണ്‍ 27ന് പഠിപ്പുമുടക്കിന് ആഹ്വാനം നല്‍കിയത്.












Click it and Unblock the Notifications