സ്മാര്‍ട്ട് സിറ്റി പദ്ധതി: നേരിടുമെന്ന് മുരളീധരന്‍
കോഴിക്കോട്: സ്മാര്‍ട്ട് സിറ്റി പദ്ധതി അധികാരമുപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ശക്തമായി നേരിടുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ വികസനമല്ല കച്ചവടമാണ് നടക്കുന്നതെന്ന് മുരളി കുറ്റപ്പെടുത്തി. കോഴിക്കോട്ട് എന്‍സിഐയുടെ ജില്ലാ നിര്‍വാഹകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരെ നിയമനടപടിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് എന്‍സിഐ നേതൃത്വം നല്‍കും. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കെതിരെ ഏതെങ്കിലും നിയമ സമിതി കോടതിയെ സമീപിച്ചാല്‍ അവര്‍ക്കു പിന്തുണ നല്‍കും.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ഇന്‍ഫോ പാര്‍ക്ക് ദുബായ് ഇന്റര്‍നെറ്റ് സിറ്റിക്ക് വിട്ടുകൊടുക്കരുത്. വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കുമെന്ന വ്യവസ്ഥ കരാറില്‍ ഉള്‍പ്പെടുത്തണം.
ചെന്നിത്തലയല്ല ഭഗവാന്‍ വന്നാല്‍ പോലും നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോണ്‍ഗ്രസിലേക്ക് തിരികെ കൊണ്ടുപോകാനാവില്ലെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications