Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീജിത്ത് വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

തലശേരി: കൂത്തുപറമ്പ് ആയിത്തറ മമ്പറത്തെ സിപിഎം പ്രവര്‍ത്തകന്‍ കൂത്തുപറമ്പ് ശ്രീജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് തലശേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

ബിജെപി പ്രവര്‍ത്തകരായ ആയിത്തറ കണ്ടംകുന്ന് സ്വദേശികളായ കുന്നുമ്മല്‍ വീട്ടില്‍ ചക്യാറത്ത് ദാസന്‍ (44), നാമത്ത് വീട്ടില്‍ പൈങ്ങോളി ഷാജി (24), കല്ലംകുന്ന് വീട്ടില്‍ പെരുമ്പൊയിലന്‍ രാജന്‍ (39), കലശപറമ്പില്‍ വീട്ടില്‍ കൊഴുക്ക ജയചന്ദ്രന്‍ എന്ന ജയന്‍ (33), കല്ലിക്കൊട്ട് വയലമ്പ്രോന്‍ സുധാകരന്‍ (37) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

പ്രതികള്‍ 14 വര്‍ഷം കഠിനതടവ് അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. ഒരു ലക്ഷം രൂപ പിഴയും ഇവര്‍ അടയ്ക്കണം.

കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ്. സതീനാഥന്‍ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.

ജൂണ്‍ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധി കേള്‍ക്കാന്‍ നിവരവധി ആളുകള്‍ കോടതിയില്‍ തടിച്ചു കൂടിയിരുന്നു.

2000 ഡിസംബര്‍ നാലിനാണ് അമ്മയുടെ മുന്നില്‍ വച്ച് ശ്രീജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+