പ്രവേശന കൗണ്‍സിംലിഗ് തടയും: എസ്എഫ്ഐ
കോഴിക്കോട്: ജൂലൈ ഒന്നിന് ആരംഭിക്കുന്ന സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ് കൗണ്‍സിലിംഗ് തടയുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി. കെ. ബിജു അറിയിച്ചു.
സര്‍ക്കാരിന്റെ തെറ്റായ സ്വാശ്രയ വിദ്യാഭ്യാസ നയം പാവപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തുമെന്നും ബിജു കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വാശ്രയ മേഖലയിലെ 50 ശതമാനം സീറ്റുകള്‍ മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് എസ്എഫ്ഐയുടെ ആവശ്യം.
മെഡിക്കല്‍ കോഴ്സിന് പത്തു ലക്ഷവും എഞ്ചിനീയറിംഗിന് അഞ്ചു ലക്ഷവും കോഴ വാങ്ങിയാണ് പ്രവേശനം നടത്തുന്നത്. ഇത് വിദ്യാഭ്യാസ കച്ചവടമാണ്. വിദ്യാഭ്യാസ കച്ചവടത്തിന് കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ ഈ നയം തിരുത്തുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരും
കൗണ്‍സിംഗിലിംഗ് ഏര്‍പ്പെടുത്തുന്ന ഉപരോധത്തിന് ഇടതുപക്ഷത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം. സ്വകാര്യ മാനേജ്മെന്റുകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഇപ്പോള്‍ ഒളിച്ചു കളി നടത്തുകയാണ്.
സ്വാശ്രയ മാനേജ്മെന്റുകള്‍ പ്രത്യേക പ്രവേശന പരീക്ഷ നടത്തിയതിനെതിരായ സമരം തുടരുമെന്നും ബിജു പറഞ്ഞു.












Click it and Unblock the Notifications