ജോര്‍ജ് ഫെര്‍ണാണ്ടസ് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച നടത്തി
നാഗ്പൂര്‍: അദ്വാനിയുടെ പ്രസ്താവനയെച്ചൊല്ലിയുള്ള ബിജെപി-ആര്‍എസ്എസ് തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ആര്‍എസ്എസ് നേതാവ് കെ.എസ് സുദര്‍ശന്‍, ജനറല്‍ സെക്രട്ടറി മോഹന്‍ ഭഗവത് എന്നിവരുമായി രഹസ്യചര്‍ച്ച നടത്തി.
അദ്വാനിയുമായി അടുപ്പമുള്ള ജോര്‍ജ് ഫെര്‍ണാണ്ടസ് അദ്വാനിയുടെ പ്രസ്തനവാനയെച്ചൊല്ലി ബിജെപിയും ആര്‍എസ്എസുമായുണ്ടായ പ്രശ്നങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയിരുന്നു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ചും ഫെര്‍ണാണ്ടസ് ആര്‍എസ്എസ് നേതാക്കളുമായി ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്.
ബിജെപിയും ആര്‍എസ്എസുമായുള്ള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി അദ്വാനിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍മധ്യപ്രദേശ് മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്വ കഴിഞ്ഞ ദിവസം സുദര്‍ശനുമായി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications