സിപിഎം തീരുമാനം പുനപരിശോധിക്കണം: എന്‍സിപി
ദില്ലി: ഏകോപനസമിതി യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള സിപിഎം തീരുമാനം പുനപരിശോധിക്കണമെന്ന് യുപിഎ ഘടകകക്ഷിയായ എന്‍സിപി ആവശ്യപ്പെട്ടു. സിപിഎം നിലപാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം തയ്യാറാവണമെന്ന് എന്‍സിപി വക്താവ് ഡി.പി തൃപാഠി പറഞ്ഞു.
യുപിഎ സര്‍ക്കാരും സഖ്യകക്ഷികളുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അതു പരിഹരിക്കണമെന്നാണ് എന്‍സിപിയുടെ നിലപാടെന്നും തൃപാഠി പറഞ്ഞു.
ഭെല്‍ ഓഹരികള്‍ വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഏകോപനസമിതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഎം പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications