വക്താവുസ്ഥാനത്തു നിന്നും ബിജെപി യശ്വന്ത് സിന്‍ഹയെ നീക്കി
ദില്ലി: ഔദ്യോഗികവക്താവിന്റെ സ്ഥാനത്തു നിന്നും ബിജെപി യശ്വന്ത് സിന്‍ഹയെ നീക്കി. ജാര്‍ഖണ്ഡിലെ മുണ്ഡെ മന്ത്രിസഭക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
മുണ്ഡെ സര്‍ക്കാര്‍ അഴിമതി നിറഞ്ഞ ഭരണമാണ് നടത്തുന്നതെന്ന് കഴിഞ്ഞയാഴ്ച സിന്‍ഹ വിമര്‍ശിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പ്രശ്നങ്ങള്‍ പാര്‍ട്ടി ഫോറത്തിനുള്ളില്‍ മാത്രമുന്നയിക്കാന്‍ പാര്‍ട്ടി സിന്‍ഹയോട് ആവശ്യപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ജനങ്ങളുടെ താല്‍പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ മുണ്ഡെ സര്‍ക്കാരിനെ വിമര്‍ശിച്ചതെന്നയാിരുന്നു സിന്‍ഹയുടെ മറുപടി.
നേരത്തെ പാകിസ്ഥാനില്‍ പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ അദ്വാനി ജിന്നയെക്കുറിച്ചു നടത്തിയ വിവാദ പ്രസ്താവനയെ തുടര്‍ന്ന് അദ്വാനിയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിന്‍ഹ പറഞ്ഞതും വിവാദമായിരുന്നു.












Click it and Unblock the Notifications