സോണിയ പ്രകാശ് കാരാട്ടുമായി സംഭാഷണം നടത്തി
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ജൂണ്‍ 28 രാവിലെ ഫോണില്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേഘധിച്ച് ഏകോപനസമിതി യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള ഇടതുപാര്‍ട്ടികളുടെ തീരുമാനത്തെ തുടര്‍ന്നാണിത്.
ഇപ്പോള്‍ ഷിംലയിലുള്ള സോണിയ താന്‍ ദില്ലിയില്‍ മടങ്ങിയെത്തിയാലുടനെ ഭെല്‍ ഓഹരി സംബന്ധമായി ഇടതുകക്ഷികളുമായി ചര്‍ച്ച നടത്താമെന്ന് ഉറപ്പുനല്‍കിയതായി അറിയുന്നു.
ഭെല്‍ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഏകോപനസമിതി യോഗം ബഹിഷ്കരിക്കുമെന്ന് ജൂണ്‍ 27 ഞായറാഴ്ച സിപിഎം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി പ്രകാശ് കാരാട്ടുമായി ഫോണ്‍സംഭാഷണം നടത്തിയിരുന്നു.












Click it and Unblock the Notifications