എയര്‍ ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക്
നെടുമ്പാശേരി: എയര്‍ ഇന്ത്യയുടെ ചെലവുകുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യാ എക്സ്പ്രസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസാരംഭിക്കും. ഇതിനായി നാല് വിമാനങ്ങള്‍ കൂടി പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
സിംഗപ്പൂര്‍, ദോഹ, ബഹറിന്‍ എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് പുതുതായി സര്‍വീസ് ആരംഭിക്കുന്നത്.
ഏപ്രിലില്‍ സര്‍വീസ് ആരംഭിച്ച എയര്‍ ഇന്ത്യാ എക്സ്പ്രസ് ഇപ്പോള്‍ ദുബായ്, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്.
മറ്റ് എയര്‍ലൈന്‍സുകളും സംസ്ഥാനസര്‍ക്കാരും ചിലവു കുറഞ്ഞ സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുവന്നതോടെയാണ് എയര്‍ ഇന്ത്യ ചിലവു കുറഞ്ഞ സര്‍വീസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications