Get Updates
Get notified of breaking news, exclusive insights, and must-see stories!

വൃക്ഷപട്ടയ പദ്ധതി നടപ്പാക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്ഷ പട്ടയ പദ്ധതി നടപ്പാക്കി പുറമ്പോക്കില്‍ മരംവളര്‍ത്തി ആദായം ഉണ്ടാക്കാന്‍ പൊതുജനത്തെ അനുവദിക്കുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.മറയൂരിലെ ചന്ദനക്കാടുകള്‍ക്ക് വേലികെട്ടുമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

വൃക്ഷപദ്ധതി പ്രകാരം 28 ശതമാനമുള്ള വനവിസ്തൃതി 33 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതു പ്രകാരം വയ്ക്കുന്ന മരങ്ങള്‍ പത്തു കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ വെട്ടി ഉപയോഗിക്കാന്‍ ഉടമസ്ഥന് അവകാശമുണ്ടാകും.

ദീര്‍ഘകാല അടിസ്ഥാനത്തിലാകും ഈ പദ്ധതി നടപ്പാക്കുക. പത്തു വര്‍ഷം കഴിയുമ്പോള്‍ ഒരു മരം വെട്ടുന്നതിന് പകരം മൂന്ന് വൃക്ഷ തൈകള്‍ വച്ചു പിടിപ്പിക്കണം. ഈ മാനദണ്ഡം പാലിച്ചാല്‍ മാത്രമേ വൃക്ഷപട്ടയ പദ്ധതിക്ക് കീഴിലുള്ള മരങ്ങള്‍ മുറിക്കാനാവൂ.

ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള ആളുകള്‍ക്കാവും ഈ പദ്ധതിയില്‍ മുന്‍ഗണനകമ്പക്കല്ലില്‍ രണ്ട് ഫോറസ്റ് സ്റേഷനുകള്‍ ഉടന്‍ ആരംഭിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+