യുഡിഎഫ് ഉന്നതാധികാര സമിതി യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ജൂണ്‍ 28 വ്യാഴാഴ്ച നടക്കും. ധനമന്ത്രി വക്കം പുരുഷോത്തമന്റെ വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം. മുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്കൊപ്പം സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതിയും യോഗം ചര്‍ച്ച ചെയ്യും. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാനുള്ള നയപരമായ ചര്‍ച്ചയും യോഗത്തിലുണ്ടാവും.
കഴിഞ്ഞയാഴ്ച യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അത് മാറ്റി വയ്ക്കുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷനായി ചെന്നത്തല ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്.












Click it and Unblock the Notifications