കെപിസിസി ഭാരവാഹികളെപ്പറ്റി ചര്‍ച്ച നടത്തി
ദില്ലി: കെപിസിസി ഭാരവാഹികളെ തീരുമാനിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തി.
കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള വരണാധികാരി എം.കൃഷ്ണസ്വാമി, മന്ത്രിമാരായ വക്കം പുരുഷോത്തമന്‍, ആര്യാടന്‍ മുഹമ്മദ്, യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, നേതാക്കളായ പി.പി ജോര്‍ജ്, കെ. സുധാകരന്‍, പി.സി ചാക്കോ, എം.ഐ ഷാനവാസ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഭാരവാഹികളുടെ കാര്യത്തില്‍ ഏകദേശധരണയുണ്ടായിട്ടുണ്ടെന്നാണ് ചര്‍ച്ചക്കു മുന്‍പ് സൂചിപ്പിച്ചിരുന്നത്. എന്നാല്‍ പ്രതിനിധ്യപരിഗണന വച്ച് എല്ലാ പേരുകളും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പിന്നീടു വ്യക്തമായി. യോഗ്യത മാനദണ്ഡമായി ഭാരവാഹികളെ നിശ്ചയിക്കുന്നില്ലെങ്കില്‍ ചര്‍ച്ച അപ്രസക്തമാകുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ചില നേതാക്കള്‍ വ്യക്തമാകുകയും ചെയ്തു.
സോണിയാഗാന്ധി ഷിംലയില്‍ നിന്നും തിരികെയെത്തുന്നതിനു മുന്‍പ് ഭാരവാഹികളുടെ പട്ടികയുണ്ടാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications