കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിച്ചു.

കോണ്‍ഗ്രസ് സാഹചര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്നുംആരോഗ്യം കണക്കാക്കാതെപ്രവര്‍ത്തിച്ചാല്‍ ഭവിഷ്യത്തുണ്ടാകുമെന്നുംസി.പി.എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു.കണ്ണൂരില്‍ സിപിഎംപ്രതിഷേധ സമരത്തിന്റെ ഭാഗമായി നടന്നപോസ്റ് ഓഫീസ് ഉപരോധംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെട്രോള്‍. ഡീസല്‍ വിലവര്‍ദ്ധനവു പോലെ ജനദ്രോഹപരമായ നടപടികളുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ നിലപാടെങ്കില്‍ അതിനു കൂട്ടുനില്‍ക്കാന്‍ എല്‍ഡിഎഫുണ്ടാകില്ല. ജനവിരുദ്ധനയങ്ങളെടുത്ത് അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് മനസിലാക്കണം. തെറ്റായ തീരുമാനങ്ങളെടുത്താന്‍ ഇടതുകക്ഷികള്‍ കേന്ദ്രസര്‍ക്കാരിനോട് യാതൊരു ദയയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനവിരുദ്ധനയങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്ഥിരതക്ക് ഭീഷണിയുണ്ടാവുകയാണെങ്കില്‍ അതിനുത്തരവാദി കോണ്‍ഗ്രസ് മാത്രമായിരിക്കുമെന്ന് തിരുവനന്തപുരത്ത് ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐ അസിസ്റന്റ് സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഇടതുകക്ഷികള്‍ പിക്കറ്റിംഗും, ധര്‍ണ്ണയും നടത്തി.ഹെഡ്പോസ്റോഫീസിന് മുന്നില്‍ എഐവൈഎഫ് നടത്തിയ പിക്കറ്റിംഗ് സിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് മുണ്ടക്കയം സദാശിവന്‍ ഉദ്ഘാടനം ചെയ്തു.

പെട്രോള്‍ ഡീസല്‍ വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നില്‍ കൂട്ടധര്‍ണ്ണ നടത്തി.

പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സിപിഎംപ്രവര്‍ത്തകര്‍ എറണാകുളം ടെലിഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ പിക്കറ്റിംഗ് നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

വിലവര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ടയില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്തു.

പിക്കറ്റിംഗ് മൂലം പ്രവര്‍ത്തകര്‍ കൂടി നിന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ തോതില്‍ വാഹനഗതാഗതം തടസപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X