Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വിലവര്‍ദ്ധന: ഇടതുപ്രതിഷേധത്തിന് സമ്മിശ്രപ്രതികരണം

ദില്ലി: ഇന്ധനവിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഇടതുകക്ഷികള്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് സമ്മിശ്രപ്രതികരണം.

ഇടതുപക്ഷശക്തികേന്ദ്രമായ വെസ്റ് ബംഗാളിലും അടുത്തുതന്നെ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളത്തിലുമാണ് പ്രതിഷേധം ഏറ്റവും ശക്തമായത്. ബീഹാര്‍, ദില്ലി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിഷേധം നാമമാത്രമായ പ്രതികരണമാണ് ഉണ്ടാക്കിയത്. ദില്ലിയില്‍ ഗതാഗതം തടസപ്പെടുത്താനായി ഇടതുപ്രവര്‍ത്തകര്‍ ബാരിക്കേഡുകളും മറ്റും മറിച്ചിട്ടത് ചെറിയ തോതില്‍ സംഘര്‍ഷമുണ്ടാക്കി. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് വെളളം ചീറ്റിച്ചതില്‍ സിപിഐ നേതാവ് അമര്‍ജിത് കൗറും അകപ്പെട്ടു. ദക്ഷിണേന്ത്യയിലെ ചില സ്ഥലങ്ങളില്‍ പ്രതിഷേധത്തിന് സാമാന്യം നല്ല പ്രതികരണമാണ് ലഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതിനെ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് വിമര്‍ശിച്ചു. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചെങ്കിലും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിക്കാതിരിക്കുവാന്‍ മാര്‍ഗങ്ങളുണ്ടായിരുന്നെന്നും വിലവര്‍ദ്ധനവു മൂലം സാധാരണജനങ്ങളാണ് കഷ്ടത്തിലായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+