Get Updates
Get notified of breaking news, exclusive insights, and must-see stories!

സെമിനാരിക്കു മുന്നില്‍ ഏറ്റുമുട്ടല്‍: നിരവധിപേര്‍ക്കു പരിക്ക്

കൊച്ചി:ആലുവ തൃക്കുന്നത്ത് സെമിനാരിക്ക് മുന്നില്‍ പാര്‍ത്രിയാര്‍ക്കീസ് വിഭാഗം ശ്രേഷ്ഠ കാതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ നടത്തിയ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പൊലീസും വിശ്വാസികളും ഏറ്റുമുട്ടി. നിരവിധി വിശ്വാസികള്‍ക്കും ബിഷപ്പുമാര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കുപറ്റി. സെമിനാരിക്കുള്ളില്‍ പ്രവേശിച്ച ഓര്‍ത്തഡോക്സ് മെത്രാന്‍മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തോമസ് ഒന്നാമന്‍ പ്രര്‍ത്ഥനാ യജ്ഞം നടത്തിയത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോഴുള്ള അവസ്ഥ പള്ളിയില്‍ തുടരുമെന്ന ഒത്തു തീര്‍പ്പിലാണ് തര്‍ക്കം തീര്‍ന്നത്. സെമിനാരിക്കുള്ളില്‍ പ്രവേശിച്ച ഓര്‍ത്തഡോക്സ് മെത്രാന്‍മാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രാര്‍ത്ഥനാ സമരം.

അതിനിടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പാത്രിയാര്‍ക്കീസ് പക്ഷത്തിന്റെ കൈവശമുള്ള പള്ളികളെല്ലാം നഷ്ടപ്പെട്ടതെന്ന് ശ്രേഷ്ഠകാതോലിക്കാബാവ ബസേലിയോസ് തോമസ് ഒന്നാമന്‍ പറഞ്ഞു.വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയം വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാന്‍ സഭയ്ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കുന്നത്തു സെമിനാരി ചാപ്പല്‍ മാനേജരും വികാരിയുമായിരുന്ന ജേക്കബ് മണ്ണാറപ്രയില്‍ കോര്‍ എപ്പിസ്കോപ്പയെ തല്‍സ്ഥാനത്തുനിന്ന് കാതോലിക്കാ ബാവ നീക്കം ചെയ്തതിനെത്തുടര്‍ന്നാണ് പള്ളിയില്‍ സംഘര്‍ഷം ആരംഭിച്ചത്. ഞായറാഴ്ച മുതല്‍ ബാവ സെമിനാരിയില്‍ താമസിക്കുകയും സെമിനാരി മാനേജരുടെ ചുമതല ഫാ. ബോബി വര്‍ഗീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഹൈക്കോടതി വിധി പ്രകാരം കാതോലിക്കാക്കോ മെത്രാന്‍മാര്‍ക്കോ തൃക്കുന്നത്ത് സെമിനാരിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാതിരിക്കെ ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ കാതോലിക്ക സെമിനാരിയില്‍ പ്രവേശിച്ചത് കോടതിവിധിയുടെ ലംഘനമാണെന്ന് യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയൂസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. ഇതിനെതിരെയായിരുന്നു പാത്രയാക്കീസ് വിഭാഗത്തിന്റെ പ്രാര്‍ത്ഥനാ സമരം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+