രാഷ്ട്രപതി ജൂലൈ 17ന് കേരളം സന്ദര്‍ശിക്കും
തിരുവനന്തപുരം: രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍കലാം ജൂലൈ 17ന് കേരളം സന്ദര്‍ശിക്കും. 20 വരെ കേരളത്തില്‍ ചിലവിടുന്ന അദ്ദേഹം ജൂലൈ 18ന് നിയമസഭയെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി നിയമസഭയ്ക്ക് മുന്നിലെ പ്രതിമ അനാച്ഛാദനം നടത്തില്ലെന്നും അറിയുന്നു.
നിയമസഭാ വളപ്പിലെ മഹാത്മാഗാന്ധി, ജവര്‍ലാല്‍ നെഹ്റു, ഡോ. അംബേദ്കര്‍ എന്നിവരുടെ പ്രതിമ അനാച്ഛാദനത്തിനാണ് അദ്ദേഹത്തെ ക്ഷണിച്ചതെങ്കിലും പ്രതിമ അനാച്ഛാദനം ചെയ്യുന്നില്ലെന്നും പകരം നിയമസഭയില്‍ പ്രസംഗിക്കാമെന്നും രാഷ്ട്രപതി അറിയിക്കുകയായിരുന്നു.
18ന് വിഎസ്എസ്സി യില്‍ സാറ്റലൈറ്റ് വിക്ഷേപണത്തിന്റെ 25-ാംവാര്‍ഷികാഘോഷവും കെഎസ്ഐഡിസിയുടെ സിമ്പോസിയവും വിദ്യാഭ്യാസ വകുപ്പിന്റെ എഡ്യൂസാറ്റ് ട്രാന്‍സ്മിഷന്‍ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിക്കും.
19ന് ആലപ്പുഴ എസ്ഡിവിസ്കൂള്‍ സെന്റിനറി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കോട്ടയത്ത് റബര്‍ ബോര്‍ഡിന്റെ സുവര്‍ണ ജൂബിലിയാഘോഷത്തിലും ചങ്ങനാശ്ശേരി എസ്ബി കോളജിലെ വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയത്തിലും സംബന്ധിക്കും. പരുമലയിലെ ഡോ.കെ.എം. ചെറിയാന്റെ ആശുപത്രിയും അദ്ദേഹം സന്ദര്‍ശിക്കും. 20ന് ദില്ലിയിലേക്ക് മടങ്ങും.












Click it and Unblock the Notifications