സിപിഎം സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റു ചെയ്യും
തിരുവനന്തപുരം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച്സിപിഎം ജൂണ്‍ 28 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ഓഫീസുകള്‍ പിക്കറ്റ് ചെയ്യും. സിപിഐയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും നടക്കുന്നുണ്ട്. കശുവണ്ടി തൊഴിലാളികളും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ റോഡ് ഉപരോധ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഇടതു സംഘടനകള്‍ ചെവാഴ്ച നടത്തുന്ന രാജ്യവ്യാപക വഴിതടയല്‍ സമരം കേരളത്തില്‍ ബാധകമല്ല. സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മാര്‍ച്ചുമാകും ഇടതു സംഘടനകള്‍ നടത്തുക.
ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നേരത്തേ തന്നെ ഹര്‍ത്താലും വാഹനപണിമുടക്കും നടന്ന സാഹചര്യത്തിലാണിത്.
എന്നാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ വ്യവസായ കേന്ദ്രങ്ങളില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനയായ സിഐടിയു വഴി തടയല്‍ സമരം നടത്തും. വ്യവസായ മേഖലയിലെ സമ്പൂര്‍ണ നാശത്തിന് കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നയങ്ങള്‍ വഴി വയ്ക്കുമെന്ന ആരോപണം ഉന്നയിച്ചാണിത്.
സിപിഎമ്മും സിപിഐയും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം സമരം നടക്കും. പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവിലും പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ ഓഹരിവില്പനയുമാണ് സമരത്തിന് ആധാരം.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഇടതുപക്ഷം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications