കോണ്‍ഗ്രസ് മതപ്രീണനം നിര്‍ത്തണം: യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ ജാതി, സമുദായ നേതാക്കളെയും മത മേലധ്യക്ഷന്മാരെയും അമിതമായി പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി. അനില്‍ കുമാര്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നും അനില്‍ കുമാര്‍ പറഞ്ഞു.
മതപ്രീണനം നിര്‍ത്തണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ല. യൂത്ത് കോണ്‍ഗ്രസിന്റെ കൂട്ടായ്മ എടുത്ത തീരുമാനമാണ്. സംസ്ഥാന ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം അധ്യക്ഷന്മാരും പങ്കെടുത്ത കൂട്ടായ്മയാണ് ഈ പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് എന്ത് പറയണമെന്ന് തീരുമാനിക്കുക അതിന്റെ സംസ്ഥാന സമിതിയാണ്.
യുഡിഎഫ് ഭരിക്കുന്ന കാലത്താണ് മത, സാമുദായിക സംഘടനകള്‍ വോട്ട് ബാങ്ക് കാട്ടി കാര്യങ്ങള്‍ നേടുന്നത്. ഭീഷണിപ്പെടുത്തി സ്വന്തം കാര്യം നേടുകയാണവര്‍. ഇടതു മുന്നണി ഭരിക്കുമ്പോള്‍ ഇവര്‍ ഭരണത്തിനെതിരെ ഒന്നും പറയാറില്ല. രാഷ്ട്രീയ ഇച്ഛാശക്തിയോടെ ഇവരെ മറികടന്ന് കോണ്‍ഗ്രസ് മുന്നോട്ടു പോകണം
യൂത്ത് കോണ്‍ഗ്രസിന് ഇടക്കാലത്ത് തളര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത് മറികടന്ന് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications