പി.എസ്.എസി: ഇന്റര്‍വ്യൂ റദ്ദാക്കണമെന്ന് യുവമോര്‍ച്ച
കൊച്ചി: സെക്രട്ടറിയേറ്റ് അസിസ്റന്റ് ഗ്രേഡ് രണ്ട് തസ്ികയിലേക്കുള്ള നിയമനത്തിന് ഇന്റര്‍വ്യൂ നടത്താനുള്ള പിഎസ്സിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോടും പിഎസ്സി ചെയര്‍മാനാാേടും യുവമോര്‍ച്ച ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് യുവമോര്‍ച്ച ജൂലൈ നാലിന് സെക്രട്ടറിയേറ്റിലേക്കും, ജില്ലാ പിഎസ്സി ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വേണുഗോപാല്‍ അറിയിച്ചു. അടുത്തമാസം ഏഴിന് മുമ്പ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ യുവമോര്‍ച്ച സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാകും നിരാഹാരം കിടക്കുക. പിഎസ്സി നിയമനങ്ങളില്‍ അഴിമതി വ്യാപകമാക്കാനാണ് കൂടിക്കാഴ്ച നടത്തുന്നത്ഇതില്‍ നിന്ന് പിന്‍മാറാന്‍ പിഎസ്സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇന്റര്‍വ്യൂ നടത്താനുുള്ള തീരുമാനവുമായി നീങ്ങിയാല്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും വേണുഗോപാല്‍ പറഞ്ഞു.
ഈ ആവശ്യമുന്നയിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പി.എസ്.സി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.












Click it and Unblock the Notifications