ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തിരമായി ഇറക്കി
ഇന്‍ഡോര്‍: ദില്ലിയില്‍ നിന്നും മുംബൈക്കു പോകുകയായിരുന്ന വിമാനം സാങ്കേതികതകരാറു കാരണം ഇന്‍ഡോറില്‍ ഇറക്കി. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഇന്‍ഡോര്‍-ഭോപ്പാല്‍ വഴി മുംബൈയിലേക്കു പോകുകയായിരുന്ന വിമാനമാണ് ജൂണ്‍ 29 ബുധനാഴ്ച അടിയന്തിരമായി ഇറക്കിയത്.
കാലാവസ്ഥാ വ്യതിയാനമറിയുന്ന റഡാര്‍ തകരാറിലായതു കാരണമാണ് ഐസി-7133 വിമാനം ഇറക്കിയതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഇതിലുളള 22 യാത്രക്കാരെ മുംബൈയിലെത്തിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും വക്താവ് പറഞ്ഞു.












Click it and Unblock the Notifications