ജയലളിതക്കെതിരായ കേസ് വിചാരണ നീട്ടി
ബാംഗ്ലൂര്‍: ജയലളിതക്കെതിരായ സ്വത്തു കേസിലെയും ലണ്ടന്‍ ഹോട്ടല്‍ കേസിലെയും വിചാരണ പ്രത്യേകകോടതി ജൂലൈ നാലിലേക്കു മാറ്റി. രണ്ടുകേസുകളും ഒന്നായി പരിഗണിക്കാനുള്ള പ്രത്യേകകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നുണ്ടെന്നും അതുകൊണ്ട് വിചാരണ മാറ്റണമെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടര്‍ന്നാണിത്.
തമിഴ്നാട് സര്‍ക്കാരിനോട് രണ്ടുകേസുകളും ഒന്നായി പരിഗണിക്കാനുള്ള വിധിക്കെതിരെ സുപ്രീംകോടതിയില്‍ പ്രത്യേക അവധിയപേക്ഷ നല്‍കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഇതെത്തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നും അതുകൊണ്ട് കേസ് വിചാരണ നാലാഴ്ചക്കു നീട്ടിവയ്ക്കണമെന്നും പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ ആവശ്യപ്പെടുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ജസ്റിസ് എ.എസ് പച്ചാപുരെ വിചാരണ നീട്ടിയത്.
വിചാരണ മാററിവച്ചതിനും കേസില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിനുമെതിരെ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് ജയലളിതയുടെ വക്കീല്‍ എന്‍.ജ്യോതി പറഞ്ഞു.












Click it and Unblock the Notifications