കശ്മീരില്‍ നാലുപേര്‍ കൊല്ലപ്പെട്ടു; നുഴഞ്ഞുകയറ്റം വിഫലമാക്കി
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വ്യത്യസ്ത സംഭവങ്ങളിലായി നാലുപേര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള രണ്ട് പാകിസ്ഥാനികളുടെ ശ്രമം സുരക്ഷാസേന പരാജയപ്പടുത്തുകയും ചെയ്തു.
പൂഞ്ചില്‍ നുഴഞ്ഞു കയറ്റശ്രമത്തിനിടെ അതിര്‍ത്തി രക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാക് തീവ്രവാദികളും ജമ്മുവില്‍ ഒരു ഭീകരനും കശ്മീരില്‍ ഒരു പൊലീസ് കോണ്‍സ്റബിളുമാണ് കൊല്ലപ്പെട്ടത്. വ്യത്യസ്തസംഭവങ്ങളിലായി നാലു ജവാന്മാരടക്കം ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജൂണ്‍ 28 രാത്രി ഒന്‍പതരയോടെ പൂഞ്ചിലെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക് തീവ്രവാദികളും സേനയുമായുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിലുണ്ടാകുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റശ്രമമാണിത്. ജൂണ്‍ 26ന് രജൗറിയിലുണ്ടായ നുഴഞ്ഞുകയറ്റശ്രമത്തിനിടെ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
ദോഡയിലെ ബിംദാസയില്‍ സുരക്ഷാസൈനികര്‍ ഒരു ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദിയെ വെടിവച്ചുകൊന്നു. ഇയാളില്‍ നിന്നും എകെ റൈഫിളും വയര്‍ലസ് സെറ്റും കണ്ടെടുത്തിട്ടുണ്ട്. തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടിലിലാണ് കശ്മീര്‍ പൊലീസ് കോണ്‍സ്റബിളായ അബ്ദുള്‍ റഷീദ് മരിച്ചത്.












Click it and Unblock the Notifications