രമേശ് ചെന്നിത്തലക്ക് ഉജ്ജ്വലസ്വീകരണം
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം.
വിമാനത്താവളത്തില്‍ പുഷ്പഹാരം അണിയിച്ചാണ് രമേശിനെ പ്രവര്‍ത്തകര്‍ എതിരേറ്റത്. മന്ത്രിമാരും പോഷക സംഘടനാ ഭാരവാഹികളും അടക്കം നിരവധിപേര്‍ രമേശിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
രമേശ് സഞ്ചരിച്ച വഴിയാകെ കമാനങ്ങളും പോസ്ററുകളും ഉയര്‍ത്തി പുതിയ അധ്യക്ഷനെ സ്വീകരിക്കാനും പ്രവര്‍ത്തകര്‍ ഒരുങ്ങിയിരുന്നു.
വിമാനത്താവളത്തില്‍ നിന്ന് തുറന്ന വാഹനത്തിലാണ് യാത്ര ചെയ്ത ചെന്നിത്തലക്ക് വഴിയിലുടനീളം വിവിധ കോണ്‍ഗ്രസ് കമ്മിറ്റികള്‍ സ്വീകരണം നല്‍കി.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ജൂണ്‍ 30 വ്യാഴാഴ്ചയെ രമേശ് എത്തൂ. അതിനു ശേഷമേ കെ.പി.സി.സി. ഭാരവാഹികളുടെ പ്രഖ്യാപനം ഉണ്ടാകൂയെന്നാണ് ഇപ്പോഴറിയുന്നത്.












Click it and Unblock the Notifications