കെപിസിസി ഭാരവാഹികളെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും
ദില്ലി: കെപിസിസി ഭാരവാഹികളെ ജൂണ്‍ 29 ബുധനാഴ്ച ദില്ലിയില്‍ പ്രഖ്യാപിച്ചേയ്ക്കും. ഭാരവാഹികളെ സംബന്ധിച്ച അവസാന പട്ടിക കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തില്‍ ഒരു വട്ടംകൂടി ചര്‍ച്ച നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവൂ.
15 അംഗ കെപിസിസിക്ക് രൂപം നല്‍കാനാണ് ഇപ്പോഴുള്ള ധാരണ. മൂന്ന് വൈസ് പ്രസിഡന്റ്മാരും10 ജനറല്‍ സെക്രട്ടറിമാരും ട്രഷററും ഉള്‍പ്പെടുന്നതാകും പട്ടിക. മുതിര്‍ന്ന ചില നേതാക്കളെ കൂടി ഭാരവാഹികളാക്കാന്ഹൈക്കമാന്റ് തീരുമാനിച്ചാല്‍ അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകും.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിലവിലുള്ള ഡി.സി.സി പ്രസിഡന്റുമാര്‍ തുടരാനാണ് സാധ്യത. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേരളത്തില്‍ ജൂണ്‍ 30 വ്യാഴാഴ്ച തിരിച്ചെത്തും. സിംല സന്ദര്‍ശനം വെട്ടിച്ചുരുക്കി നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ദില്ലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.