കൊച്ചിയില്‍ മെട്രോറെയില്‍പാത സ്ഥാപിക്കാന്‍ ശുപാര്‍ശ
കൊച്ചി: കൊച്ചിയില്‍ 27 കിലോമീറ്റര്‍ വരുന്ന മെട്രോറെയില്‍പ്പാത സ്ഥാപിക്കാന്‍ ദില്ലി മെട്രോറെയില്‍ കോര്‍പറേഷന്‍ ശുപാര്‍ശ ചെയ്തതായി അറിയുന്നു.
ആലുവയില്‍ നിന്നും വടക്കന്‍കൊച്ചി വഴി തൃപ്പൂണിത്തുറയുടെ തെക്കകിഴക്കായിട്ടായിരിക്കും 27 കിലോമീറ്റര്‍ മെട്രോറെയില്‍ പാത . ഇതോടു കൂടി നീട്ടിയെടുക്കുന്ന 25 കീലോമീററര്‍ പാത വടക്കന്‍ കൊച്ചിയിലൂടെ തൃപ്പൂണിത്തുറയുടെ കിഴക്കായി അവസാനിക്കും. ഇതുമൂലം കൊച്ചിയിലെ തിരക്കുകൂടിയ ബാനര്‍ജി റോഡ്, എസ്.എ റോഡ്, സൗത്ത് റെയില്‍വേസ്റേഷന്‍ എന്നിവിടങ്ങളിലെ തിരക്കു കുറക്കാനാകുമെന്നാണ് കരുതുന്നത്.
മെട്രോറെയിലിനു വേണ്ടിയുള്ള വിശദമായ റിപ്പോര്‍ട്ടിന്മേലുള്ള അവസാനപണികള്‍ നടന്നുകൊണ്ടിരിക്കുന്നതായി മെട്രോറെയില്‍ കോര്‍പറേഷന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ട് 2004 ഡിസംബര്‍ അവസാനആഴ്ചയിലാണ് സംസ്ഥാനസര്‍ക്കാര്‍ മെട്രോറെയില്‍ കോര്‍പറേഷനു സമര്‍പ്പിച്ചത്. ജൂലൈ പകുതിയോടെ ആവശ്യമായ നിര്‍ദേശങ്ങള്‍ സഹിതം ഈ റിപ്പോര്‍ട്ട് തിരിച്ചുലഭിച്ചേക്കും.












Click it and Unblock the Notifications