Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖനനം: എല്ലാ നടപടികളും റദ്ദാക്കണമെന്ന് സുധീരന്‍

കൊച്ചി: കരിമണല്‍ ഖനനം സംബന്ധിച്ച് സ്വീകരിച്ച സകല നടപടികളും റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് കൊച്ചിയിലെ റയര്‍ എര്‍ത്ത് ആന്റ് മിനറല്‍സിന് ഖനനാനുമതി നല്‍കിയതെന്നും സുധീരന്‍ ആരോപിച്ചു. യൂത്ത്കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖനനത്തിന് അനുമതി നല്‍കുന്നത് കോണ്‍ഗ്രസിനെ ദോഷകരമായി ബാധിക്കും. കോണ്‍ഗ്രസിന്റെ നയത്തിന് വിരുദ്ധമാണ് ഇത്. സുതാര്യ ഖനനമേ ആകാവൂവെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. എന്നാല്‍ അതിപ്പോള്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

ആലപ്പുഴയിലെ ഖനനത്തെ സംബന്ധിച്ച് ജനങ്ങളുമായി ചര്‍ച്ച ചെയ്യാതെ മുന്നോട്ടുപോകില്ലെന്ന് ആന്റണി പറഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് എന്‍ഒസി നല്‍കിയത്. ഇതെക്കുറിച്ചു ചര്‍ച്ച നടത്തണമെന്നും കെപിസിസിക്ക് അഭിപ്രായമുണ്ടായിരുന്നു. ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ചയുടെ അന്തസത്ത ഉള്‍ക്കൊളളുന്ന വിധമല്ല കാര്യങ്ങള്‍ മുന്നോട്ടു പോയത്.

ഖനനപ്രശ്നത്തില്‍ ഏകപക്ഷീയമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ കനത്ത തിരിച്ചടിയുണ്ടാവുക കോണ്‍ഗ്രസിനാകും. ഇക്കാര്യത്തില്‍ ജനപക്ഷത്ത് നിന്ന് പാര്‍ട്ടി പ്രവര്‍ത്തിക്കണം . ഖനനമാകാമെന്ന പരിസ്ഥിതി പഠനത്തിന് നിയോഗിച്ച ജസ്റിസ് ജോണ്‍ മാത്യു കമ്മിഷന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണം.

ഉമ്മന്‍ചാണ്ടി യാഥാര്‍ത്ഥ്യബോധമുള്ള ആളാണ്. അതുകൊണ്ട് ഇന്നല്ലെങ്കില്‍ നാളെ ഇതെല്ലാം സമ്മതിക്കേണ്ടി വരും. തെറ്റായ നടപടികള്‍ തിരുത്തി മുന്നോട്ടു പോയേ മതിയാവൂ.

ഇപ്പോഴത്തെ രാഷ്ട്രീയതലത്തില്‍ വളരെ സംതൃപ്തിയും പ്രതീക്ഷയും ഉണ്ടായ ഒരു സന്ദര്‍ഭമാണ് ഇത്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ശിബിരത്തില്‍ പങ്കെടുക്കാന്‍ സാധിച്ചത് യൂത്ത്കോണ്‍ഗ്രസിന്റെ പഴയ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ആത്മസംതൃപ്തി നല്‍കി. പഴയ കാലത്തിലേക്കുള്ള കുതിപ്പായിരുന്നു അവിടെ ഉണ്ടായത്. ലക്ഷ്യബോധത്തോടെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് .

കോണ്‍ഗ്രസുകാരുടെ പ്രവൃത്തികളെ വിമര്‍ശിക്കാനുളള അവകാശം യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ട്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇവരുടെയൊക്ക വായ മൂടി കെട്ടുന്ന അവസ്ഥയുണടായിരുന്നു. അത് ഇപ്പോള്‍ മാറി. ഇതിനെ സ്വാഗതം ചെയ്യുന്നു .

സാമൂഹ്യതലത്തില്‍ ബന്ധപ്പെട്ട ആളുകളുമായി ന്യായമായ തോതില്‍ ബന്ധപ്പെടാം. സമുദായ മേധാവികള്‍ ദേശീയപാതയിലെ വീടിന്റെ മുന്‍പില്‍ കൗണ്ടര്‍ തുടങ്ങിയിരിക്കുകയാണ്. ഇതുവഴി പോകുന്ന രാഷ്ട്രീയക്കാര്‍ ഇവിടെ കയറും. അവരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും, പരിഗണിക്കും. എന്നാല്‍ അടുത്ത ദിവസം വീട്ടില്‍ വന്നവരെ പരിഹസിക്കുന്ന രീതിയാണ് സാമുദായിക നേതാക്കള്‍ പിന്തുടരുന്നത്. ഇത് അംഗീകരിക്കാനാവില്ല.

സാമൂഹ്യ നീതി ഉറപ്പു വരുത്തണം. ഭരണകൂടം നിഷ്പക്ഷമായി പ്രവര്‍ത്തിക്കണം. നീതി ബോധത്തോടെ പ്രവര്‍ത്തിക്കണം. വഴി വിട്ടുള്ള പ്രീണനം ജാതിമത സ്പര്‍ദ്ദ വളര്‍ത്താനും ജനങ്ങളെ തമ്മിലടിപ്പിക്കാനുമുള്ള അവസ്ഥ ഉണ്ടാക്കുമെന്നും സുധീരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+