വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തല്‍ വരുത്താനുമുള്ള തീയതി ജൂലൈ എട്ടു വരെ നീട്ടി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.മോഹന്‍ദാസ് അറിയിച്ചതാണ് ഇക്കാര്യം.
ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കാം.അപേക്ഷകളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ തീരുമാനം ജൂലൈ 22ന് ഉണ്ടാകും. കരട് വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ ജൂലൈ 30നകം തിരുത്തണം.
വോട്ടര്‍പട്ടികയില്‍ നിന്നും മരിച്ചവരുടെ പേരും നീക്കണം. വോട്ടര്‍ പട്ടികയില്‍ അര്‍ഹരായവരെ ഒഴിവാക്കിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. രേഖകളുമായി വന്നാല്‍ അവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്നും തിരഞ്ഞെടുപ്പുകമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications