പിന്നോക്ക വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം: സ്വാശ്രയ പ്രഫഷണല്‍ കോളജിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ജസ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് ഇവര്‍ക്കും നല്‍കാനാണ് തീരുമാനം.
ഏഴ് കോഴ്സുകള്‍ക്കാണ് ഇത് ബാധകം. എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഡിഎസ്, ആയുര്‍വേദം, ബിഫാം, ബിഎസ്സി നേഴ്സിംഗ്, ബിഎംഎസ് സിദ്ധ എന്നിവയാണ് ഇവ. പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കു പുറമേ ഇതിന് അര്‍ഹരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും ആനുകൂല്യം ലഭിക്കും.
നേരത്തെയും സംസ്ഥാന സര്‍ക്കാരാണ് ഈ വിഭാഗങ്ങളുടെ ഫീസ് നല്‍കിയിരുന്നത്. എന്നാല്‍ കെ.ടി. തോമസ് കമ്മിഷന്‍ ശുപാര്‍ശകള്‍ ഇക്കാര്യത്തില്‍ ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. സര്‍ക്കാര്‍ കോളജുകളിലെ ഫീസായിരുന്നു പ്രഫഷണല്‍ കോളജിലെ പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്.
കെ.ടി. തോമസ് കമ്മിഷന്‍ ഇത് പുതുക്കി നിശ്ചയിച്ചതോടെ വിവാദവും ഉണ്ടായി. വിദ്യാര്‍ത്ഥി സംഘടനകളുടെ സമരം ശക്തമാകുന്നതിന് ഇടെയാണ് ഫീസ് മുഴുവനും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പിന്നോക്ക കുട്ടികള്‍ക്ക് പഠന സൗകര്യം നിഷേധിക്കപ്പെടാതിരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.












Click it and Unblock the Notifications