ആലപ്പുഴയില്‍ കരിമണല്‍ ഖനനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി
തിരുവനന്തപുരം: ആലപ്പുഴയിലെ തീരത്ത് കരിമണല്‍ ഖനനം നടത്താന്‍ സ്വകാര്യ കമ്പനിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, പുറക്കാട് എന്നിവിടങ്ങളില്‍ റെയര്‍ എര്‍ത്ത് ആന്റ് മിനറല്‍സ് ലിമിറ്റഡിനാണ് ഖനനാനുമതി കേന്ദ്ര ഖനന മന്ത്രാലയം നല്‍കിയത്.
ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. 2003 മേയില്‍ സംസ്ഥാന സര്‍ക്കാര്‍ അയച്ച് മൂന്ന് കത്തുകളുടെ അടിസ്ഥാനത്തിലാണ് ഖനനത്തിന് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
ഖനന മന്ത്രലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി കെ.പി.മിശ്രയുടെ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ വഴി കമ്പനിക്ക് ലഭിക്കും. ഖനനം തുടങ്ങുന്നതിന് മുന്‍പ് കേന്ദ്ര ആണവോര്‍ജ്ജ വകുപ്പിന്റെ അനുമതി കമ്പനി സ്വന്തമാക്കേണ്ടതുണ്ട്. 1980 ലെ വനം പരിസ്ഥിതി നിയമം ലംഘിക്കില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.
ഇത് സംസ്ഥാന സര്‍ക്കാരാണ് ഉറപ്പുവരുത്തി കേന്ദ്രത്തെ അറിയിക്കേണ്ടത്. ഖനനത്തിലൂടെ മോണോ സൈറ്റ് ഉല്‍പ്പാദിപ്പിക്കപ്പെട്ടാല്‍ അത് കമ്പനി തന്നെ സംസ്കരിക്കണം. ആണവോര്‍ജ്ജ വകുപ്പിന് എപ്പോള്‍ വേണമെങ്കിലും ഖനന സ്ഥലത്ത് ഗവേഷണം നടത്താനും അവകാശമുണ്ടായിരിക്കും.
കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഖനനത്തെ എതിര്‍ക്കുന്നവര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തു വില കൊടുത്തും അതിനെ എതിര്‍ക്കുമെന്ന് ഖനന വിരുദ്ധ സമര സമിതി നേതാക്കള്‍ അറിയിച്ചു. വി.എം.സുധീരനും ഇതിന് പിന്‍തുണ നല്‍കും.സംസ്ഥാന സര്‍ക്കാര്‍ ഖനനത്തിന്റെ പാരിസ്ഥിതിക വശങ്ങളെ പറ്റി പഠിക്കാന്‍ നിയോഗിച്ച ജ-സ്റ്റിസ് ജേ-ാണ്‍ മാത്യു കമ്മീഷനും ഖനനത്തിന് അനുകൂലമായിരുന്നു.
എന്നാല്‍ സുധീരന്‍ ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഖനനാനുമതി നല്‍കിയത്.












Click it and Unblock the Notifications