കൊല്ലത്ത് എസ്എഫ്ഐ പ്രകടനം അക്രമാസക്തമായി
കൊല്ലം: വിദ്യാര്‍ത്ഥി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് നഗരത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം അക്രമാസക്തമായി.
പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്കും കെഎസ്ആര്‍ടിസി ബസുകള്‍ക്കും നേരെ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരനും രണ്ടു യാത്രക്കാര്‍ക്കും പരിക്കേറ്റു. രണ്ടു കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു.
ബുധനാഴ്ച രാവിലെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പട്ടികജാതി വകുപ്പുഡയറക്ടറെ ഘെരാവോ ചെയ്തു. ഇവരെ പൊലീസ് അറസ്റു ചെയ്തതിനെ തുടര്‍ന്ന് പ്രകടനം ആരംഭിച്ച മറ്റൊരു സംഘം വിദ്യാര്‍ത്ഥികള്‍ എസ്എന്‍ കോളജ് കേന്ദ്രീകരിച്ച് കല്ലേറും നാടന്‍ ബോംബേറും നടത്തി.
പ്രവര്‍ത്തകര്‍ പോളയത്തോടിലെ സിപിഎം ഓഫീസിനു സമീപം രണ്ടു കെഎസ്ആര്‍ടിസി ബസുകളുടെ ചില്ല് കല്ലെറിഞ്ഞു തകര്‍ത്തു. ജില്ലാ കമ്മറ്റി ഓഫീസിനുള്ളില്‍ നിന്നുണ്ടായ കല്ലേറില്‍ ഒരു പൊലീസുകാരന്റെ കാലിന് പരിക്കേറ്റു.
സംഭവസ്ഥലത്ത് പൊലീസ് സംഘം കാവലുണ്ട്.












Click it and Unblock the Notifications