Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയമാനേജ്മെന്റിനായി സര്‍ക്കാര്‍ ദല്ലാളാകുന്നു: എസ്എഫ്ഐ

കണ്ണൂര്‍: സ്വാശ്രയ മാനേജ്മെന്റുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ദല്ലാര്‍ പണി നടത്തുകയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ.കെ രാഗേഷ് അഭിപ്രായപ്പെട്ടു.

നിലവിലുള്ള നിയമത്തിന്റെയും കോടതി വിധിയുടെയും അടിസ്ഥാനത്തില്‍ പരീക്ഷയും പ്രവേശനവും നടത്താന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുകയാണ്. മുന്‍വിധികളോടെയാണ് പ്രശ്നത്തെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത്. ഇതുവഴി വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ചകള്‍ വെറും പ്രഹസനമാക്കുകയാണ്.

എയ്ഡഡ് പ്രൊഫഷണല്‍ കോളജുകളില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശനപരീക്ഷ മാനദണ്ഡമാക്കിയാണ് പ്രവേശനം നടത്തേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പരിയാരം, കൊച്ചി സഹകരണ പ്രൊഫഷണല്‍ കോളജുകളില്‍ പ്രത്യേകം പരീക്ഷ നടത്താനുള്ള നീക്കമാണ് ഇപ്പോഴുള്ളത്. ഇതിനെ എസ്എഫ്ഐ എതിര്‍ക്കും. പ്രവേശനപരീക്ഷകള്‍ നിറുത്തലാക്കുകയല്ലാ, പരിഷ്കരിക്കുകയാണ് വേണ്ടത്.

സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന വിദ്യാഭ്യാസമന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും എസ്എഫ്ഐ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+