വോട്ടര്‍ പട്ടിക: വ്യാഴാഴ്ച സര്‍വ്വകക്ഷിയോഗം
തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജൂണ്‍ 30 വ്യാഴാഴ്ച സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിലെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷം പരാതികളൊഴിവാക്കാന്‍ എന്തു നടപടി വേണമെന്നതിനെക്കുറിച്ച് തിരഞ്ഞെടുപ്പു കമ്മീഷനുമായി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പ് കൃത്യസമയത്തു തന്നെ നടത്തുമെന്ന് കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടര്‍ പട്ടികയുടെ പേരില്‍ തിരഞ്ഞെടുപ്പുനടപടിക്രമങ്ങള്‍ വൈകാതിരിക്കാനാണ് വ്യാഴാഴ്ച തന്നെ സര്‍വകക്ഷിയോഗം വിളിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications