കൊച്ചി-അഗത്തി സ്വകാര്യവിമാനസര്‍വീസ് ആരംഭിച്ചേക്കും
ദില്ലി: കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് സ്വകാര്യവിമാനസര്‍വീസുകള്‍ ആരംഭിച്ചേക്കും. ഇതുസംബന്ധിച്ച് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ തന്റെ വകുപ്പിന് നിര്‍ദേശം നല്‍കിയതായി അറിയുന്നു.
അഗത്തിയില്‍ നിന്നും ഗോവയിലേക്ക് വിമാനസര്‍വീസാരംഭിക്കുന്നതു സംബന്ധിച്ച കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന.
ഇപ്പോള്‍ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം മാത്രമാണ് സര്‍വീസ് നടത്തുന്നത്. അഗത്തിയിലെത്തേണ്ട യാത്രക്കാരും ഈ വിമാനത്തെ തന്നെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഈ സര്‍വീസ് പലപ്പോഴും മുടങ്ങുന്നതു മൂലം യാത്രക്കാര്‍ ആകെ ബുദ്ധിമുട്ടിലാണ്.
കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈടാക്കുന്ന നിരക്കും കൂടുതലാണ്. നിരക്ക് ഏകീകരിക്കാനും കൊച്ചി-ലക്ഷദ്വീപ് സര്‍വീസ് മുടക്കമില്ലാതെ നടത്താനും പ്രഫുല്‍ പട്ടേല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലക്ഷദ്വീപിലേക്കുളള വിമാനസര്‍വീസ് അഗത്തി വരെ നീട്ടാനും രാത്രിയിലും ലാന്‍ഡിംഗ് സൗകര്യമുള്ള എയര്‍പോര്‍ട്ട് മിനിക്കോയിയില്‍ സ്ഥാപിക്കണമെന്നുമുള്ള തദ്ദേശവാസികളുടെ ആവശ്യവും കേന്ദ്രമന്ത്രി അധികൃതരുമായി ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications